Friday, February 24, 2017

കടല്‍ പോലൊരു പെണ്ണ്‍...


ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എനിക്ക് കടലിനെ പേടിയായിരുന്നു. കടലിന്‍റെ വിശാലത എന്‍റെ കുഞ്ഞു മനസ്സില്‍ ഭയം ഉളവാക്കിയിരുന്നു. അതിന്‍റെ വലിപ്പം കടലിലേക്ക്‌ നോക്കാന്‍ പോലും ധൈര്യമില്ലതവളാക്കി എന്നെ മാറ്റിയിരുന്നു. തിരമാലകള്‍ എന്‍റെ ഉള്ളില്‍ ഭീതി ഉളവാക്കുമ്പോള്‍ ഞാന്‍ എന്‍റെ അമ്മയുടെ സാരിത്തുമ്പിനിടയില്‍ അഭയം പ്രാപിക്കുമായിരുന്നു. ബാല്യം അതിന്‍റെ സുന്ദരമായ ഇതളുകള്‍ വിരിച്ചു. യൌവ്വനം സുഖന്തപൂരിതമാക്കിയപ്പോള്‍ ഞാന്‍ ആ സൌരഭ്യത്തില്‍ ഒരു പൂമ്പാറ്റയെപ്പോലെ പറന്നുയര്‍ന്നു. അമ്മയുടെ അരികില്‍ ഞാന്‍ സുരക്ഷിതയായിരുന്നു. പൂമ്പാറ്റയായി ഞാന്‍ പറന്നുയരുമ്പോള്‍ ഞാന്‍ അവരെ മറന്നു. അമ്മയുടെ അരികില്‍ നിന്നും ഒത്തിരി പറന്നുയര്‍ന്നു. പുറമേയുള്ള കാഴ്ചകള്‍ എന്നില്‍ അത്ഭുതം ജനിപ്പിച്ചു. മനോഹരമായ വര്‍ണങ്ങള്‍ കണ്ണിന്‌ സുഖം ജനിപ്പിക്കുന്നവയായിരുന്നു. വര്‍ണമുള്ള സ്വപ്നങ്ങള്‍ എന്‍റെ രാത്രികളെ മനോഹരമാക്കി. അന്നൊക്കെ രാത്രികള്‍ക്ക് ദൈര്‍ഗ്യമായിരുന്നു. ചുറ്റുമുണ്ടായിരുന്ന വലകള്‍ ഞാന്‍ കണ്ടില്ല. കാരണം എന്‍റെ കണ്ണുകളുടെ കാഴ്ച ശക്തി മരവിച്ചു പോയിരിക്കാം. ആ വലയില്‍ അകപ്പെട്ടു ഞാന്‍ ഒത്തിരി കരഞ്ഞു. അന്ന്‍ എന്നെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല. ഒരു വലയില്‍ നിന്ന് മറ്റൊരു വലയിലേക്ക് ഞാന്‍ പറന്ന് പറന്ന് പോയി. ജീവിതം ഏകാന്തതയുടെ ഇരുണ്ട താഴ്വരയായി കണ്ണീരുകൊണ്ട് ഞാന്‍ ആ താഴ്വര മറച്ചുപിടിച്ചു. ശാന്തത എനിക്ക് സന്തോഷം നല്‍കി. കടലിനോടുള്ള ഭയം എന്നെ വിട്ടകന്നു പോയി. പിന്നെ ഞാന്‍ സ്വയം കടലായി മാറി. അത് പുറമെ ശാന്തമായിരുന്നു. ചുറ്റുമുള്ള മനുഷ്യന്‍റെ രൂപ സാദ്ര്ശ്യമുള്ള ചില മൃഗങ്ങള്‍ അവിടെയും അവളെ തേടിയെത്തി. ചതിയുടെ വലകള്‍ വീണ്ടും വിരിച്ചു. അവള്‍ ശാന്തമായി അവരേ വരവേറ്റു. സ്വയം ഉള്‍വലിഞ്ഞു കൊണ്ടിരുന്ന് അതൊരു കൂറ്റന്‍ തിരമാലയായി തന്നെ ചൂഷണം ചെയ്ത തന്‍റെ ഇരയെ വിഴുങ്ങി. അവരെ നിരന്തരമായി ഏകാന്തതയിലേക്ക് കൊണ്ടുപോയി മുക്കിക്കൊന്നു. ശാന്തമായി അത് വീണ്ടും തന്റെ അടുത്ത ഇരയെ തേടിക്കൊണ്ടിരിക്കുന്നു....


Haritha vijayan T
D.ed second year

Christmas eve with our loving teachers and sir